ജ​ല ശു​ദ്ധീ​ക​ര​ണം സം​സ്ഥാ​ന​ത്തെ വി​ദ​ഗ്ധ​രെ ഏ​ൽ​പ്പി​ക്ക​ണം: വാട്ടേഴ്സ് കേരള

12:38 AM Oct 03, 2022 | Deepika.com
തൃ​ശൂ​ർ: ജ​ല ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തെ വി​ദ​ഗ്ധ​രെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നു കേരള വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്‍റർപ്രണേഴ്സ് രജിസ്റ്റേ ഡ് സൊസൈറ്റി (വാട്ടേഴ്സ് കേ രള) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ജല​ നി​ധി, വാ​ട്ട​ർ അ​ഥോ​റി​റ്റി പോ​ലു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണു ജ​ല​ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്ന് തു​ട​ർ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല - സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​സ്. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പൊ​ലൂഷ​ൻ ക​ൺ​ട്രോ​ൾ ബോ ​ർ​ഡ് റി​ട്ട. സീ​നി​യ​ർ പ​രി​സ്ഥ​തി ശാ​സ്ത്ര​ജ്ഞ​ൻ എം.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ ക്ലാ​സെ​ടു​ത്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പോ​ൾ​സ​ൻ, ജോ​ഫി ക​ള​രാ​ൻ, പി.​എ​സ്. വി​ജ​യ​ൻ, അ​നൂ​പ്, ദേ​വ​ദാ​സ്, അ​രു​ൺ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.