കിണറുകൾ വറ്റി; ലിഫ്റ്റ് ഇറിഗേഷൻ പന്പിംഗ് തുടങ്ങണമെന്ന് ആവശ്യം
12:34 AM Oct 03, 2022 | Deepika.com
മേലൂർ: കിണറുകൾ വറ്റി; ചെട്ടിത്തോപ്പ് കടവ് ലിഫ്റ്റ് ഇറിഗേഷൻ പന്പിംഗ് ഉടനെ തുടങ്ങണമെന്ന ആവശ്യം ഉയരുന്നു. പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു തുടങ്ങി. മേഖലയിൽ കാർഷിക ജലസേചനത്തിന് ആശ്രിയിക്കുന്ന ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ കിണറുകളിൽ ജലലഭ്യത ഉറപ്പാക്കുവാൻ സാധിക്കും. മഴ മാറിയതോടെ പുഴയിൽ ജലനിരപ്പു കുറഞ്ഞതുമൂലം കിണറുകളുടെ അടിഭാഗം കാണാവുന്ന അവസ്ഥയാണ്. പൂലാനി നിലംപതിയിൽ കൂവക്കാടൻ ശിവരാമന്റെ വീട്ടിലെ കിണർ വറ്റിത്തുടങ്ങി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷൻ പന്പിംഗ് ആരംഭിക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.