തൃശൂർ: ലോകജനത ഗാന്ധിയൻ മൂല്യങ്ങളിലേക്ക് അടുക്കുമ്പോൾ മോദി ഭരണം അതു തമസ്കരിക്കാൻ ശ്രമിക്കുകയാണ്. ഇതിനു തെളിവാണു ഗാന്ധി ഘാതകരെ സ്തുതിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
എം.പി. വിൻസെന്റ്, ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, സി.ഐ. സെബാസ്റ്റ്യൻ, കെ. ഗോപാലകൃഷ്ണൻ, കെ.കെ. ബാബു, സിജോ കടവിൽ, കെ. എച്ച്. ഉസ്മാൻഖാൻ, ടി.കെ. ശിവശങ്കരൻ, സുബി ബാബു, ബൈജു വർഗീസ്, എൻ.പി. രാമചന്ദ്രൻ, സജി പോൾ മാടശേരി, സി.ഡി. ആന്റ്സ്, ടി.കെ. ശിവശങ്കരൻ, സജീവൻ കുരിയച്ചിറ എന്നിവർ പ്രസംഗിച്ചു. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പ്രത്യേകം പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഗാന്ധിയൻ മൂല്യങ്ങളെ തമസ്കരിക്കാൻ ശ്രമം: ജോസ് വള്ളൂർ
12:34 AM Oct 03, 2022 | Deepika.com