തിരുവല്ല: എടത്വ പോസ്റ്റ് ഓഫീസ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ല ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
കരാർ കാലാവധി കഴിഞ്ഞ് രണ്ടു മാസമായിട്ടും നിർമാണം ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ അധ്യക്ഷത വഹിച്ചു.
ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോ-ഓർഡിനേറ്റർ ഡോ. ജോൺസൺ വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, അജി കോശി, ജോൺസൺ എം. പോൾ, ഷാജി ആനന്ദാലയം, ബാബു കണ്ണത്തറ, ഫിലിപ്പ് ജോസ്, ജയ്മോൻ തോമസ് കുളപ്പുര എന്നിവർ നേതൃത്വം നല്കി.
തിരുവല്ല പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ആനപ്രമ്പാൽ ജെഎംഎം ജൂബിലി മന്ദിരം ഡയറക്ടർ റവ.ഡോ. ദാനിയേൽ മാമ്മൻ ഉദ്ഘാടനം ചെയ്തു.
വികസന സമിതി ഭാരവാഹികൾ ഒപ്പിട്ട നിവേദനം പോസ്റ്റൽ സൂപ്രണ്ട് ലതാ ഡി. നായർക്ക് കൈമാറി.
എടത്വ വികസനസമിതി മാർച്ച് നടത്തി
11:08 PM Oct 02, 2022 | Deepika.com