സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ മ​രു​ന്ന് ക്ഷാ​മം

11:08 PM Oct 02, 2022 | Deepika.com
കോ​ഴ​ഞ്ചേ​രി: സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ മ​രു​ന്നു​ക​ള്‍​ക്ക് ക്ഷാ​മം. ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍​ക്കാ​ണ് ക്ഷാ​മം.
പ്ര​മേ​ഹ രോ​ഗി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്‍​സു​ലി​ന് സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ല്‍ 20 മു​ത​ല്‍ 25 ശ​ത​മാ​നം വി​ല​ക്കു​റ​വു​ള്ള​താ​ണ്. ബി​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് 25 ശ​ത​മാ​നം ആ​ണ് വി​ല​ക്കി​ഴി​വ്.
സാ​ധാ​രാ​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് വ​ള​രെ ആ​ശ്വാ​സ​മാ​ യി​രു​ന്ന സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ മാ​സ​മാ​യി ഇ​ന്‍​സു​ലി​ന്‍ എ​ത്തു​ന്നി​ല്ല.
കോ​ട്ട​യ​ത്തു​ള്ള റീ​ജി​യ​ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ജി​ല്ല​യി​ലെ സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ മ​രു​ന്നു​ക​ള്‍ എ​ത്തി​യി​രു​ന്ന​ത്.
കോ​ട്ട​യം റീ​ജ​ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ണ് യ​ഥാ​സ​മ​യം മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ മാ​സ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ മ​രു​ന്നു​ക​ള്‍ എ​ത്തി​യി​രു​ന്ന​താ​ണ്.
പൊ​തു​വി​പ​ണി​യി​ല്‍ ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ മ​രു​ന്നു​ക​ള്‍​ക്കും വി​ല കൂ​ടി​യ​പ്പോ​ള്‍ സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളും നീ​തി മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളു​മാ​യി​രു​ന്നു സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യം.
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ലെ വി​ല​യേ​ക്കാ​ള്‍ സ​പ്ലൈ​കോ​യി​ല്‍ മ​രു​ന്നി​നു വി​ല കു​റ​വാ​ണ്.
ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ല്‍ മ​രു​ന്നു പാ​യ്ക്ക് ചെ​യ്യാ​നു​ള്ള ക​വ​റു​ക​ള്‍ പോ​ലും ന​ല്കി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ര്‍ അ​വ​രു​ടെ വേ​ത​ന​ത്തി​ല്‍ നി​ന്നാ​ണ് ക​വ​റു​ക​ള്‍ വാ​ങ്ങാ​ന്‍ പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
ജി​ല്ല​യി​ലെ പ​ല സ​പ്ലൈ​കോ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റു​ക​ളി​ലും കം​പ്യൂ​ട്ട​ര്‍ പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണ്.