പാവറട്ടി: ആത്മീയ ചൈതന്യം പകർന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ പാവറട്ടി സെന്റ് തോമാസ് ആശ്രമ ദേവാലയത്തിൽ നടന്നു വന്ന നാൽപത് മണിക്കൂർ ആരാധന സമാപിച്ചു. രാവിലെ നടന്ന ആഘോഷമായ ദിവ്യബലി, വചന സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവക്ക് ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.ഡേവീസ് പനക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
ആശ്രമാധിപൻ ഫാ.ആന്റണി വേലത്തിപറന്പിൽ, പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.രഞ്ചു തെക്കിനിയത്ത് എന്നിവർ ആരാധനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുന്നാൾ ആഘോഷിക്കും.
ആശ്രമ ദേവാലയത്തിൽ നാല്പതു മണിക്കൂർ ആരാധന സമാപിച്ചു
01:21 AM Oct 02, 2022 | Deepika.com