പുന്നയൂർക്കുളം: പെണ്‍കുട്ടികൾക്കായുള്ള ആയോധനകല പരിശീലനപരിപാടിയായ ധീരയുടെ പദ്ധതി പഞ്ചായത്തിൽ തുടക്കം കുറിച്ചു. എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെന്പർ റഹീം വീട്ടിപറന്പിൽ, വൈസ് പ്രസിഡന്റ് ഇ.കെ.നിസാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രേമസിദ്ധാർഥൻ, ബിന്ദു ടീച്ചർ, കെ.കെ.സിന്ധു, മേരി പുഷ്പജയന്തി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചാവക്കാട് വല്ലഭട്ട കളരിസംഘം ട്രെയിനർ കൃഷ്ണകുമാർ ക്ലാസെടുത്തു.
ആയോധനകല പരിശീലനം
01:21 AM Oct 02, 2022 | Deepika.com