തൃശൂർ: ഞായറാഴ്ചകളിലെ ആരാധനാ സ്വാതന്ത്ര്യത്തിനു സംസ്ഥാന സർക്കാർ വിലങ്ങിടുന്നത് ദുരുദ്ദേശപരവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ. ഇന്ന് പ്രവൃത്തിദിവസമാക്കിയ സംസ്ഥാന സർക്കാർ നയത്തിനെതിരെ തൃശൂർ അതിരൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. ലിൻസൻ തട്ടിൽ, കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി എൻ.പി. ജാക്സൻ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡ് എ.ഡി. സാജു, കെസിവൈഎം പ്രസിഡന്റ് സാജൻ ജോയ്, ജെയിംസ് മുട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. റോണി അഗസ്റ്റിൻ, ജോഫി മഞ്ഞളി, ജിഷാദ് ജോസ്, ജോബി കാക്കശേരി, ബിജു. പി. ആന്റണി, ഷാനു ജോർജ് എന്നിവർ നേതൃത്വം നൽകി.
ഞായറാഴ്ച ആരാധനാ സ്വാതന്ത്ര്യം: സർക്കാർ നടപടി പ്രതിഷേധാർഹം
01:20 AM Oct 02, 2022 | Deepika.com