66-ാം ശ്രാ​ദ്ധാച​ര​ണ​ത്തി​നു തു​ട​ക്ക​ം

01:20 AM Oct 02, 2022 | Deepika.com
കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ സെന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ധ​ന്യ​നാ​യ അ​ഗ​സ്റ്റി​ൻ ജോ​ണ്‍ ഉൗ​ക്ക​ന​ച്ച​ന്‍റെ 66-ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ഇന്നലെ രാ​വി​ലെ 6.30ന് ​എ​രു​മ​പ്പെ​ട്ടി ഫൊ​റാ​ന​ വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​വ​നാ​ൾ കു​ർ​ബാ​ന​യ്ക്കും തു​ട​ക്ക​മാ​യി. പ​ള്ളി വി​കാ​രി ഫാ​. ജോ​ജോ എ​ട​ത്തി​രു​ത്തി സ​ഹ​ക​ർമി​ക​നാ​യി. ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ണ്‍ ഉൗ​ക്ക​ന​ച്ച​ന്‍റെ 66-ാം ശ്രാ​ദ്ധാച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 18-ാമ​ത് അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം (പെ​യി​ൻ​റിം​ഗ്) ഇന്ന് ഉ​ച്ച​യ​്ക്ക് രണ്ടു മ​ണി​ക്ക് ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും.

എ​ൽപി, യുപി, ഹൈ​സ്കു​ൾ എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ 13ന് ശ്രാ​ദ്ധാ​ച​ര​ണ ദി​ന​ത്തി​ൽ സ​മ്മാ​നി​ക്കും.