വയോജനങ്ങളെ ആനന്ദത്തിലാറാടിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ്
01:20 AM Oct 02, 2022 | Deepika.com
തൃശൂർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശൂർ ഹോളിഫാമിലി ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളണ്ടിയേഴ്സ് മണ്ണുത്തി തിരുകുടുംബ സ്നേഹാലയത്തിൽ വയോജനങ്ങളെ സന്ദർശിക്കുകയും അവരോടൊപ്പം ദിനം ചെലവഴിക്കുകയും ചെയ്തു. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചും ഉപദേശങ്ങൾ നൽകിയും നന്ദി പറഞ്ഞും വോളണ്ടിയേഴ്സിനെ യാത്രയാക്കി.