ചാലക്കുടി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ടെസ്ല സ്കാൻസ് ആൻഡ് ഹെൽത്ത് കെയറും ഹോണ്ട ബിഗ് വിംഗ് തൃശൂരും ചേർന്ന് ചാലക്കുടിയിൽ ഇന്ന് രാവിലെ ഒന്പതിന് ബൈക്ക് റാലി സംഘടിപ്പിക്കുന്നു.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് റാലി ടെസ്ല മെഡിക്കൽ സെന്റർ ആന്പല്ലൂർ വഴി ചിമ്മിനി ഡാമിൽ 12.30ന് സമാപിക്കും. ഇതിനോടനുബന്ധിച്ച് സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ അൾട്രാസൗണ്ട് ടെക്നോളജി യന്ത്രം സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. ആന്റു ആലപ്പാടൻ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ ടെസ്ല സിഇഒ അനൂപ് വർഗീസ്, മാനേജർ ജോളി ജോണ്സണ്, പിആർഒ സിബിൻ ദേവസി, ഇവീൻ ചാക്കോ, നിർമൽ ഹരിദാസ്, സോനു ജോണ്സണ് എന്നിവർ അറിയിച്ചു.
ബൈക്ക് റാലി ഇന്ന്
01:18 AM Oct 02, 2022 | Deepika.com