കൊടുങ്ങല്ലൂർ: ടി.എൻ. ജോയ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ‘ജോയോർമ’ എന്ന പേരിൽ അനുസ്മരണ സമ്മേളനം ഇന്ന് വൈകീട്ട് 4.30ന് കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടക്കും. അഡ്വ.വി.എൻ. ഹരിദാസിന്റെ ‘ഭരണഘടന ഇന്ത്യൻ റിപബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തെ അധീകരിച്ചുള്ള സെമിനാറിൽ ടി.എൻ. ജോയ് ഫൗണ്ടേഷൻ ചെയർമാൻ വി.കെ. ശ്രീരാമൻ അധ്യക്ഷനാകും. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും.
പി.എൻ. ഗോപീകൃഷ്ണൻ, ഡോ. രേഖ രാജ്, അഡ്വ. ഹരീഷ് വാസുദേവൻ, അഡ്വ.പി.എം ആതിര, അഡ്വ.വി.എൻ. ഹരിദാസ് എന്നിവർ സംസാരിക്കും. ടി.എൻ. ജോയിയുടെ ജീവിതസമരങ്ങളുടെ തുടർച്ച ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഫാസിസത്തെ എതിർക്കുന്നവരുടെ ആയുധമായ ഭരണഘടനയെ സംബന്ധിച്ച സെമിനാർ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എം. ഗഫൂർ, അഡ്വ. അഷറഫ് സാബാൻ, അഡ്വ.ടി.കെ. പ്രഭാകരൻ, കെ.എം. മാഹിൻ, യു.ടി. പ്രേംനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘ജോയോർമ’ ഇന്ന്
01:18 AM Oct 02, 2022 | Deepika.com