ഇരിങ്ങാലക്കുട: ലോക ഹൃദയദിനം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ആഘോഷിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷതവഹിച്ചു. ഡോ. ഷിബു അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സിപിആർ പരിശീലന ക്ലാസും നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി.
പുല്ലൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ പരിപാടികൾ സംഘടിപ്പിച്ചു. പ്രീത വാരിയരുടെ നേതൃത്വത്തിൽ ക്ലാസ് ഉണ്ടായി.
കാർഡിയാക് ഡയറ്റ് ഡിസ്പ്ലേ ഒരുക്കി. സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്ലാസും ഫ്ലാഷ്മോബും സിപിആർ ഡെമോണ്‍സ്ട്രേഷനും നടത്തി. സിസ്റ്റർ ഫ്ലോറി സിഎസ്എസ്, സിസ്റ്റർ സുമ റാഫേൽ സിഎസ്എസ്, ആൻജോ ജോസ്, ഷിനു റോബിൻസണ്‍, അമല ഡേവിസ് എന്നിവർ നേതൃത്വം നൽകി.
ഹൃദയ ദിനം
01:18 AM Oct 02, 2022 | Deepika.com