ഇരിങ്ങാലക്കുട: എൻജിനീയറിംഗ് പ്രഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇയുടെ കൊച്ചി സബ് സെക്ഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വർക്ക് േഷാപ്പിന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ തുടക്കമായി.
ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ് എന്നിവയിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ശില്പശാലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ഐ ട്രിപ്പിൾ ഇ കൊച്ചി സബ് സെക്ഷൻ ചെയർമാൻ ഡോ.എം.വി. രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെന്റർ ഫോർ ഇന്നവേഷൻ ആൻഡ് ഓപ്പണ്‍ ലേണിംഗ് ഡയറക്ടർ സുനിൽ പോൾ, സർഫ് ഇലക്ട്രിക് ആൻഡ് മൊബിലിറ്റി സിഇഒ കെ.എസ്. സായന്ത് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഐ ട്രിപ്പിൾ ഇ സ്റ്റുഡന്റ് ആക്ടിവിറ്റി കോ ഓർഡിനേറ്റർ ഡോ. യുവരാജ് വേലുസാമി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഫാ. ജോണ്‍ പാലിയേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ജോ. ഫാ. ആന്റണി ഡേവിസ്, ഭാരവാഹികളായ എസ്. ഓസ്റ്റിൻ, ഫ്രാങ്കോ ഡി.ആലപ്പാട്ട്, അഫ്സി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
ശില്പശാലയ്ക്ക് തുടക്കം
01:16 AM Oct 02, 2022 | Deepika.com