കിണറ്റിൽവീണ ആടിനെ രക്ഷപ്പെടുത്തി
01:16 AM Oct 02, 2022 | Deepika.com
ചാലക്കുടി: കിണറ്റിൽവീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആളൂർ പഞ്ചായത്ത് പതിനാലാംവാർഡ് പറന്പിറോഡിൽ മണക്കുളങ്ങരപറന്പിൽ വീട്ടിൽ എം.എസ്. ഷാജിയുടെ ആടാണ് 40 അടി താഴ്ചയുള്ള കിണറ്റിൽവീണത്. ചാലക്കുടി അഗ്നിസുരക്ഷാ സ്റ്റേഷൻ ഓഫീസർ കെ. ഹർഷ, അസി. സ്റ്റേഷൻ ഓഫീസർ ബിജു ആന്റണി, ഫയർ ഓഫീസർമാരായ പി.എസ്. സന്തോഷ്കുമാർ, യു.അനൂപ്, രോഹിത് ഉത്തമൻ, നിഖിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആടിനെ രക്ഷപ്പെടുത്തി.