കൊ​ര​ട്ടി ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ തു​ട​ങ്ങി

01:16 AM Oct 02, 2022 | Deepika.com
കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ദേ​വ​മാ​താ ഹോ​സ്പി​റ്റ​ലി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പു​തി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​ക​ർ​മം വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി​യും ഫാ. ​ഡേ​വി​സ് ചി​റ​മേ​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ വൃ​ക്ക ദാ​നം ചെ​യ്ത​തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​വും ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പൊ​തു​യോ​ഗം സി​നി​മാ​താ​രം വി​നോ​ദ് കോ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ് ഇ​ട​ശേ​രി അ​ധ്യ​ക്ഷ​നാ​യി. വൃ​ക്ക​ദാ​ന​ത്തി​ന്‍റെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ നി​ർ​ധ​ന​രാ​യ 13 വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഉ​ള്ള ഡ​യാ​ലി​സി​സ് കി​റ്റും സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു ചെ​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും ആ​ദ​രി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ജെ​യ്നി ജോ​ഷി, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​മ​സ്, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സ​ജി ജോ​ർ​ജ് വെ​ളി​യ​ത്ത്, മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി.​വി. ജോ​സ്, സു​പ്രീം കോ​ട​തി അ​ഡ്വ. ജോ​ർ​ജ്, അ​ഡ്വ. രാ​ജേ​ഷ് കു​മാ​ർ, ഹോ​സ്പി​റ്റ​ലി​ൽ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​മ​ല്ലി​കാ​ർ​ജു​ന റെ​ഡി, ട്ര​സ്റ്റി​മാ​രാ​യ ജോ​ഫി നാ​ൽ​പ്പാ​ട്ട്, നി​ജു ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.