തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അന്തിയുറങ്ങുന്ന അപ്പൂപ്പന്, കൊടുങ്ങല്ലൂര്‍ ഭരണിക്കു വാളേന്തി നില്ക്കുന്ന കോമരം, വയോധികന്, ചാവക്കാട് സ്റ്റാൻഡില്‍ നെല്ലിക്ക വില്‍ക്കുന്ന അമ്മൂമ്മ... അന്താരാഷ്ട്ര വയോജനദിനം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വികെഎൻ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി.
"വയോജനങ്ങളുടെ മുഖഭാവങ്ങൾ' എന്ന പേരിലാണ് ചിത്രപ്രദർശനം ഒരുക്കിയത്. ജില്ലയിലെ വിവിധയിടങ്ങൾ സന്ദര്‍ശിച്ച് സര്‍ഗകലാ അക്കാഡമിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വരച്ച 32 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഏഴു മാസംകൊണ്ടാണു ചിത്രങ്ങൾ പൂർത്തിയാക്കിയത്. സര്‍ഗകലാ അക്കാദമി അധ്യാപകന് ബിജുവിന്റെ നേതൃത്വത്തിലാണു വിദ്യാര്‍ഥികള്‍ വിഷയങ്ങൾ കണ്ടെത്തിയത്.
പലരും വരയ്ക്കാന്‍ മുഖം തരാന്‍ തയാറായില്ലെങ്കിലും മനസിൽ പതിഞ്ഞവയിൽനിന്നാണ് രചനകൾ പൂർത്തിയാക്കിയതെന്നും ബിജു പറഞ്ഞു.
കാന്‍വാസുകളില്‍ സുപരിചിതര്‍; ജീവിതം പറഞ്ഞ് വരകള്‍
12:43 AM Oct 02, 2022 | Deepika.com