വെള്ളിക്കുളങ്ങര: ചൊക്കനയിൽ മൂരിക്കുട്ടിയെ പുലി കൊന്നനിലയിൽ കണ്ടെത്തി. ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളി പാഡികൾക്കടുത്തുള്ള അങ്കണവാടിയോടു ചേർന്ന് റബർ തോട്ടത്തിലാണ് മൂരിക്കുട്ടിയുടെ ജഡം ഇന്നലെ ഉച്ചകഴിഞ്ഞു കണ്ടെത്തിയത്.
മാട്ടുമ്മൽ ബഷീറിന്റെ മൂരിക്കുട്ടിയാണ് പുലിക്കിരയായത്. ജഡത്തിന്റെ കുറേ ഭാഗം പുലി തിന്ന നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാസസ്ഥലത്തിനു സമീപം ഇടയ്ക്കിടെ കാട്ടാനയും പുലിയും ഇറങ്ങുന്നതിനാൽ പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. വനാതിർത്തിയുള്ള ഈ പ്രദേശത്ത് പുലികളുടെ എണ്ണം വർധിച്ചതായും നാട്ടുകാർ പറയുന്നു.
ചൊക്കന അങ്കണവാടിക്കു സമീപം പുലിയുടെ ആക്രമണത്തിൽ മൂരിക്കുട്ടി ചത്തു
12:43 AM Oct 02, 2022 | Deepika.com