ചാലക്കുടി: ഐസിഎസ്ഇ കേരള മേഖലയുടെ ഡീ സോൺ, സബ് സോൺ കലോത്സവം ചാലക്കുടി കാർമൽ അക്കാദമിയിൽ ടി.ജെ. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാർമൽ അക്കാദമി പ്രിൻസിപ്പൽ ഫാ. യേശുദാസ് ചുങ്കത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. സെബി ആന്റണി പാലമറ്റത്ത് അനുഗ്രഹം പ്രഭാഷണം നടത്തി.
ജില്ലയിലെ എഎസ്ഐഎസ്സി കേരള മേഖല പ്രതിനിധിയും ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. മനു ജോൺസൺ സന്ദേശം നൽകി. ചാലക്കുടി കാർമൽ അക്കാദമി പിടിഎ പ്രസിഡന്റ് പി.എസ്. വിനോദ് ആശംസകൾ നേർന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നിജിയ ജോർജ് നന്ദി പറഞ്ഞു.
ഡി സോൺ, സബ് സോൺ ഐസിഎസ്ഇ കലോത്സവം ചാലക്കുടി കാർമൽ അക്കാദമി സ്കൂളിൽ
12:37 AM Oct 02, 2022 | Deepika.com