തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷനും ആർക്കിടെക്ട് എൻജിനിയേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപശാല (എൻജിനീയറിംഗ് പെർഫെക്ഷൻ ഇൻ ഡിമോളിഷൻ ഓഫ് നോയിഡ ട്വിൻ ടവർ) നാളെ മൂന്നിന് വൈകീട്ട് 6.30ന് ഹോട്ടൽ ജോയ്സ് പാലസിൽവച്ച് നടക്കും.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഉത്തർപ്രദേശിലെ നോയിഡയിലെ ഇരട്ട ടവർ സ്ഫോടനത്തിലൂടെ തകർത്തതിനെക്കുറിച്ച് അഡ്വാൻസ്ഡ് കണ്സ്ട്രക്ഷൻ ടെക്നോളജി മാനേജിംഗ് ഡയറക്ടർ മോഹൻ രാമനാഥൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എഇഎ പ്രസിഡന്റ് ആനന്ദ് മേനോൻ അധ്യക്ഷനാകുമെന്ന് ടിഎംഎ സെക്രട്ടറി സി.എ. മനോജ് കുമാർ അറിയിച്ചു.
മാനേജ്മെന്റ് അസോസിയേഷൻ ശിൽപശാല
12:37 AM Oct 02, 2022 | Deepika.com