വടക്കാഞ്ചേരി: ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനു സമീപവും കരുതക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച പോപ്പുലർ ഫ്രണ്ട് തെക്കുംക്കര യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. പനങ്ങാട്ടുക്കര സ്വദേശി പുതുവീട്ടിൽ ബാദുഷ(26)യെയാണ് ജില്ലാ പോലീസ് മേധാവി ആർ. ആദിത്യയുടെ നിർദേശപ്രകാരം കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ സിഐ കെ. മാധവൻകുട്ടി, എസ്ഐമാരായ ആന്റണി ക്രോമസണ് അറുജ, എ.എ. തങ്കച്ചൻ, എസ്സിപിഒമാരായ എ. സജീവ്, എ.വി. ബ്രിജേഷ്, സിംസണ്‍ പ്രസാദ്, മധുസുധനൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കെഎസ്ആർടിസി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച പോപ്പുലർ ഫ്രണ്ട് തെക്കുംക്കര യൂണിറ്റ് പ്രസിഡന്റ് അറസ്റ്റിൽ
12:37 AM Oct 02, 2022 | Deepika.com