ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ: തൊ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി

12:23 AM Oct 02, 2022 | Deepika.com
നി​ല​ന്പൂ​ർ: ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ ന​ട​ത്തു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി നി​ർ​വ​ഹി​ച്ചു.

വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2016 ൽ ​നി​ർ​മി​ച്ച തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ ഏ​റ്റെ​ടു​ത്ത് അ​പ്പാ​ര​ൽ, പ്ലം​ന്പിം​ഗ്, ക​ന്പ്യൂ​ട്ട​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി നൂ​റു പേ​ർ​ക്കാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​ത്. തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സ്വ​യം​പ​ര്യ​പ്ത​ത കൈ​വ​രി​ക്കാ​ൻ യു​വ​തീ​യു​വാ​ക്ക​ളെ സ​ന്ന​ദ്ധ​രാ​ക്കു​ക​യാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നു കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് അ​ബ്ദു​ൾ വ​ഹാ​ബ് എം​പി പ​റ​ഞ്ഞു.

യു​വ​ത​ല​മു​റ​ക്ക് അ​വ​ർ​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നും അ​തി​ന​നു​സ​രി​ച്ചു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​വാ​നു​മാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. തൊ​ഴി​ൽ നേ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ഓ​രോ വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ഒ ജ​യ​രാ​ജ​ൻ, വ​ണ്ടൂ​ർ എ​സ്‌​സി ഡെ​വ​ല​പ്മെന്‍റ് ഓ​ഫീ​സ​ർ സ​തീ​ഷ്, ജെഎ​സ്എ​സ് ഡ​യ​റ​ക്ട​ർ വി. ​ഉ​മ്മ​ർ​കോ​യ, വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഇ. ​സി​ത്താ​ര, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ കെ.​കെ. സാ​ജി​ത, വ​ണ്ടൂ​ർ ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സു​നി​ൽ​കു​മാ​ർ, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി. ​സു​ലൈ​ഖ, ശി​വ​ശ​ങ്ക​ര​ൻ, ജെഎസ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.