ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി

12:21 AM Oct 02, 2022 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​കു​ടും​ബ​ശ്രീ സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബാ​ല​സ​ഭ കു​ട്ടി​ക​ൾ​ക്കു​ള്ള ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ടം ന​ട​ത്തി. മൂ​ർ​ക്ക​നാ​ട് റോ​ഡ് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഞ്ചാ​യ​ത്ത് വ​രെ ന​ട​ത്തി​യ കൂ​ട്ട​യോ​ട്ട​ത്തി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു ആ​ശ​യ​മ​ര​വും സി​ഗ​നേ​ച്ച​ർ ബോ​ർ​ഡും ത​യാ​റാ​ക്കി.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദൃ​ശ്യാ​വി​ഷ്ക​ര​ത്തി​ന് ബാ​ല​സ​ഭ കു​ട്ടി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മു​നീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സെ​മി​നാ​ർ പ്ര​സി​ഡ​ന്‍റ് ര​ശ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ബ്ദു​ൾ നാ​സ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് മെം​ബ​ർ ശ​റ​ഫു​ദീ​ൻ പൂ​ള​ക്ക​ൽ, മെം​ബ​ർ​മാ​രാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​ക്കീ​ർ ക​ള​ത്തി​ങ്ങ​ൽ, സീ​മ, ശ്രീ​ക​ല, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ്് ബി​ന്ദു ച​ക്ര​ത്തി​ൽ, ഉ​പ​ജീ​വ​ന ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ പു​ഷ്പ​ല​ത, സി​ഡി​എ​സ് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.