തൃശൂർ: കേരള ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം നാല്, അഞ്ച്, ആറ് തീയതികളിൽ തൃശൂരിൽ നടക്കും. നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് അരലക്ഷം കുട്ടികളുടെ റാലിയോടെ തുടക്കമാകും. തെക്കേഗോപുരനടയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, ടി.പി. രാമകൃഷ്ണൻ എംഎൽഎ, ജയരാജ് വാര്യർ എന്നിവർ പങ്കെടുക്കും.
അഞ്ചിനു രാവിലെ 10 ന് പ്രതിനിധി സമ്മേളനം കാൽഡിയൻ സെന്റർ ഹാളിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 481 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ആറിനു വൈകീട്ട് സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കണ്‍വീനർ പി.കെ. ഡേവിസ്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അമല സി. സുരേഷ്, ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ, പ്രസിഡന്റ് മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു.
ബാലസംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ
12:59 AM Oct 01, 2022 | Deepika.com