തൃശൂർ: ജില്ലാ പട്ടികജാതി പട്ടികവർഗ വികസന ഒാഫീസറുടെ നിർദേശാനുസരണം 2022-24 വർഷത്തേക്കുള്ള കേരള ഗവ. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ രണ്ടുവർഷ എൻജിനീയറിംഗ് കെജിസിഇ കോഴ്സുകളിലേയ്ക്ക് (സിവിൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, റെഫ് ആൻ എയർകണ്ടീഷനിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, റേഡിയോ ആൻഡ് ടെലിവിഷൻ) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്കുള്ള തെരഞ്ഞെടുപ്പ് കൂടിക്കാഴ്ച 12 ന് രാവിലെ 10.30 മുതൽ വിക്ടറി ഐടിഐയുടെ എംഒ റോഡിലുള്ള ഹെഡ് ഓഫീസിൽ നടത്തുന്നതാണ.്
അപേക്ഷകർ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൃതൃസമയത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അറിയിക്കുന്ന സമയക്രമമനുസരിച്ച് എത്തിച്ചേരേണ്ടതാണ്. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞവർ ഒക്ടോബർ 11 നുള്ളിൽ നേരിട്ട് ഓഫീസിൽ വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ജില്ലാ സമ്മേളനം ഇന്ന്
തൃശൂർ: ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 1.30ന് സാഹിത്യ അക്കാദമി ചങ്ങന്പുഴ ഹാളിൽ നടക്കും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സദാനന്ദൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഭാരവാഹികളായ ജെഫേഴ്സണ്‍ മാത്യു, സിഗീഷ്, അജീഷ്, സുനിൽ സൂര്യ, ലത വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിക്ടറി ഐടിഐയിൽ എസ്സി വിദ്യാർഥികൾക്കുളള ഇന്റർവ്യൂ 12ന്
12:59 AM Oct 01, 2022 | Deepika.com