തൃശൂര്‍: കുട്ടിക്കാലം മുതല്ക്കേ കേള്വിപരിമിധി ഉണ്ടായിരുന്ന ഷാജിക്കു മണപ്പുറം ഫൗണ്ടേഷന്റെ ശ്രവണസഹായം.
ഒരു ലക്ഷം രൂപയുടെ അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ഷാജിക്കു കൈമാറി. മണപ്പുറം ഹെഡ് ഓഫീസിലായിരുന്നു ചടങ്ങ്്.
ഷാജിയുടെ അവസ്ഥ സൂചിപ്പിച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണു സഹായം നല്കി യത്. മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തിരുപ്പഴഞ്ചേരി കോളനിയില്‍ പുരോഗമിക്കുന്ന ഭവന പദ്ധതിയായ "സായൂജ്യ'ത്തിന്റെ ഗുണഭോക്താക്കള്‍ കൂടിയാണ് ഷാജി - സുജ ദമ്പതികള്‍. പദ്ധതിക്കുകീഴില്‍ കോളനി കേന്ദ്രീകരിച്ച് പതിമൂന്നോളം പുതിയ വീടുകളും മൂന്നു വീടുകളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.
ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മോറേലി, ചീഫ് മാനേജര്‍ ട്രീസ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത, വാര്‍ഡ് മെമ്പര്‍ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.
ഷാജിക്കു ശ്രവണ സഹായമേകി മണപ്പുറം ഫൗണ്ടേഷന്
12:59 AM Oct 01, 2022 | Deepika.com