തൃശൂർ: മാർ അപ്രേം സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മാർ അദ്ദായ് ശ്ലീഹാ പള്ളി പറവട്ടാനിയിൽ ഗാന്ധി സ്മൃതി സംഘടിപ്പിക്കുന്നു. രാവിലെ പത്തിനു വിവിധ ഇടവകകളിലെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും അണിനിരത്തി ഗാന്ധി സന്ദേശ പദയാത്ര മണ്ണുത്തി സിഐ എസ്. ഷുക്കൂർ ഫ്ലാഗ് ഓഫ് ചെയ്യും.
ഗാന്ധി സ്മൃതി പൊതുസമ്മേളനം 10.30ന് മേയർ എം.കെ. വർഗീ സ് ഉദ്ഘാടനം ചെയ്യും. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ ഒൗഗിൻ കുരിയാക്കോസ് അധ്യ ക്ഷത വഹിക്കും. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ സണ്‍ഡേ സ്കൂൾ ജനറൽ സെക്രട്ടറി വിനോദ് തിമോത്തി, റിന്റോ ജോസ്, ഒ.എൽ. വിൽസണ്‍, ജിബി ഫ്രാൻസിസ്, ജിൽസണ്‍ ജോസ് എന്നിവർ പങ്കെടുത്തു.
മാർ അപ്രേം സണ്‍ഡേ സ്കൂൾ ഗാന്ധിസ്മൃതി
12:55 AM Oct 01, 2022 | Deepika.com