തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാതിരുനാൾ നവംബർ 25, 26, 27, 28 തീയതികളിൽ ആഘോഷിക്കും.
തിരുനാൾ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബസിലിക്ക അങ്കണത്തിൽ ഫാ. ബേബി അറക്കുന്നേൽ നിർവഹിച്ചു. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, അസി. വികാരിമാരായ ഫാ. അഭിജിത്ത് പടിഞ്ഞാക്കര, ഫാ. അരുണ്‍ കാഞ്ഞിരത്തിങ്കൽ, ഡീക്കൻ ബിബിൻ കാഞ്ഞിരത്തിങ്കൽ, കൈക്കാരൻമാരായ ഇ.എഫ്. ലൂയിസ്, സണ്ണി തേർമഠം, വിൽസൻ പാലോക്കാരൻ, ജേക്കബ് അഞ്ചേരി, ജനറൽ കണ്‍വീനർ സെബി ചാണ്ടി, വിവിധ കമ്മിറ്റി കണ്‍വീനർമാർ എന്നിവർ നേതൃത്വം നൽകി.
തൃശൂർ ബസിലിക്ക പ്രതിഷ്ഠാതിരുനാൾ: തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു
12:55 AM Oct 01, 2022 | Deepika.com