വടക്കേക്കാട്: പഞ്ചായത്തിൽ മിനി എംസിഎഫ് നിർമിക്കാനുള്ള ഏഴുസെന്റ് സ്ഥലം ജില്ലാ പഞ്ചായത്ത് മെന്പർ റഹിം വീട്ടിപറന്പിൽ ദാനം ചെയ്തു.
വടക്കേക്കാട് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽവച്ച് ജില്ലാ പഞ്ചായത്ത് മെന്പർ റഹിം വീട്ടിപറന്പിലും ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി സ്ഥലത്തിന്റെ ആധാരം കൈമാറുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫസലുൽഅലിയും സെക്രട്ടറി ഷൈനി ജോണും കൂടി രേഖകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെന്പർ കാണിച്ച സൽപ്രവൃത്തിയെക്കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.എം.കെ. നബീൽ, രുഗ്്മ്യ സുധീർ, ജനതാദൾ ജില്ലാ സെക്രട്ടറി പി.ഐ. സൈമണ്‍ മാസ്റ്റർ, ജൂണിയർ സൂപ്രണ്ട് ശ്രീമതി എന്നിവർ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്തിൽനിന്ന് 67 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും ചേർത്താണ് എംസിഎഫ് നിർമിക്കുന്നത്.
മിനി എംസിഎഫ് നിർമിക്കാൻ സ്ഥലം നല്കി
12:55 AM Oct 01, 2022 | Deepika.com