കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ പ​ന്തം ക​ത്തി​ച്ച് നാ​ട്ടു​കാ​ർ

12:55 AM Oct 01, 2022 | Deepika.com
പാ​ല​പ്പി​ള്ളി: ന​ടാ​ന്പാ​ട​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി ഭീ​തി​പ​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ പ​ന്തം ക​ത്തി​ച്ചു​വെ​ച്ച് നാ​ട്ടു​കാ​ർ.
സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന ആ​ന​ത്താ​ര​ക​ളി​ലാ​ണ് നാ​ട്ടു​കാ​ർ പ​ന്തം ക​ത്തി​ക്കു​ന്ന​ത്. മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ തീ​പ​ന്തം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി ആ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ​ന്തം ക​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.​ ട​യ​റും തു​ണി​ക​ളും ഉ​പ​യോ​ഗി​ച്ച് പ​ന്തം ക​ത്തി​ച്ച​തോ​ടെ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​ന​ക​ൾ ഇ​റ​ങ്ങി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ പാ​ല​പ്പി​ള്ളി തോ​ട്ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ലാ​ണ് ന​ടാ​ന്പാ​ട​ത്ത് എ​ത്തു​ന്ന​ത്.​
കു​ങ്കി​യാ​ന ദൗ​ത്യ​സം​ഘം കാ​ടു​ക​യ​റ്റി​യ കാ​ട്ടാ​ന​ക​ളാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി ഭീ​തി​പ​ര​ത്തു​ന്ന​ത്.