ചേർപ്പ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉൗരകത്തമ്മതിരുവടി ക്ഷേത്രത്തിൽ കുലവാഴ വിതാനത്തിനുള്ള വാഴക്കുലകൾ ക്ഷേത്രത്തിൽ ഒരുക്കി തുടങ്ങി.
വിവിധ ഭാഗത്തുനിന്നും ഭക്തജനങ്ങൾ സമർപ്പിക്കുന്ന കാഴ്ചക്കുലകൾ ക്ഷേത്ര ഗോപുരത്തിന്റെ അറയിൽ പഴിപ്പിച്ചതിനുശേഷം ദുർഗാഷ്ടമി ദിവസമായ മൂന്നിന് വൈകീട്ട് ക്ഷേത്ര പടിഞ്ഞാറെ നടപുരയിൽ അലങ്കരിക്കും.
സ്വർണ ശോഭയേകുന്ന കാഴ്ച കാണുവാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുക. വിജയദശമി നാളിൽ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഭക്തജനങ്ങൾക്കു ദേവി പ്രസാദമായി കാഴ്ചക്കുലകൾ തിരികെ നൽകും.
ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ കുലവാഴവിതാനം
12:55 AM Oct 01, 2022 | Deepika.com