ഗുരുവായൂർ: നഗരസഭ ചൂൽപ്പുറം ബയോപാർക്കിലെ മാലിന്യ സംസ്ക്കരണത്തിനിടയിൽ ലഭിച്ച പണവും മറ്റ് പ്രധാന രേഖകളുമടങ്ങിയ പേഴ്സ് യഥാർത്ഥ ഉടമയ്ക്ക് തിരിച്ചു നൽകിയ ഹരിത സേനാംഗങ്ങളെ നഗരസഭ ആദരിച്ചു.
നഗരസഭ ചൂൽപ്പുറം ബയോപാർക്കിലെ ഹരിതം ജൈവവള നിർമാണ യൂണിറ്റ് അംഗങ്ങളായ അംബിക ജയാനന്ദൻ, അനിത രാജൻ എന്നിവരെയാണ് ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ചൂൽപ്പുറം ബയോപാർക്കിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. പ്രത്യക ഉപഹാരവും നൽകി.
വൈസ് ചെയർപേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, കൗണ്‍സിലർമാരായ സിന്ധു ഉണ്ണി, ബിബിത മോഹൻ, ഹെൽത്ത് സൂപ്പർവൈസർ എം.പി. വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. കണ്ണൻ, ഹരിതം ജൈവവള നിർമാണ യൂണിറ്റ് കോ-ഓർഡിനേറ്റർ കെ. മോഹൻദാസ്, ഹരിത കർമസേന കോ-ഓർഡിനേറ്റർ അഞ്ജു സി. ജോർജ് ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
നഗരസഭ ശുചീകരണ തൊഴിലാളികൾവഴി ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് വളം നിർമിക്കുന്ന പ്രവർത്തിക്കിടയിലാണ് പണമടങ്ങിയ പേഴ്സ് ലഭിക്കുന്നത്. വിവരം നഗരസഭ ആരോഗ്യവിഭാഗത്തിലറിയിച്ച് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് യഥാർത്ഥ ഉടമയായ കൊല്ലം സ്വദേശി ശബരീഷിനെ കണ്ടെത്തി അംബികയുടെയും അനിതയുടെയും സാന്നിധ്യത്തിൽ കൈമാറുകയായിരുന്നു.
മാലിന്യത്തിൽനിന്ന് ലഭിച്ച പണവും രേഖകളും കൈമാറിയ ഹരിത സേനാംഗങ്ങളെ ആദരിച്ചു
12:47 AM Sep 30, 2022 | Deepika.com