എരുമപ്പെട്ടി: ട്രാക്ടറിന്റെ ഇരുന്പ് ചക്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ ുചെയ്തു.
കറുകപ്പുത്തൂർ അകിലാണം നാറാംകുന്നത്ത് മുഹമ്മദ് അൻഷാദ് (26) നെയാണ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. എരുമപ്പെട്ടി കരിയന്നൂർ പാടശേഖരത്തിനു സമീപം നിർത്തിയിട്ടിരുന്ന ട്രാക്ടറിന്റെ രണ്ട് ഗെയ്ജ് വീലുകളാണ് ഇയാൾ മോഷ്ടിച്ച് കൊണ്ടുപോയത്. പരാതി ലഭിച്ചതിനെത്തതുടർന്ന് എസ്ഐ ടി.എസ്. അനുരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നെല്ലുവായിലുള്ള ഗുഡ്സ് വാഹനത്തിലാണ് ചക്രങ്ങൾ കയറ്റി കൊണ്ട് പോയതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഞാങ്ങാട്ടിരിയുള്ള ആക്രികടയിൽ വീലുകൾ വിൽപ്പന നടത്തിയതായി പ്രതി അറിയിച്ചു. ഇതിനെ തുടർന്ന് എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മുറിച്ച് കഷണങ്ങളാക്കിയ നിലയിൽ ചക്രഭാഗങ്ങൾ കണ്ടെടുത്തു.എഎസ്ഐ ജയൻ, സിപിഒ കെ. സഗുണ്‍, കെ.വി. സുഗതൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ട്രാക്ടറിന്റെ ഇരുന്പ് ചക്രങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
12:47 AM Sep 30, 2022 | Deepika.com