എരുമപ്പെട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
മങ്ങാട് വടക്കുമുറി പട്ടിക്കാട്ടിൽ രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി പോലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ ടി.സി.അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. ഇയാൾ ഡിവൈഎഫ്ഐ കുണ്ടന്നൂർ മേഖലാ കമ്മിറ്റിയംഗമാണ്. സിപിഎം വടക്കുമുറി ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികർഷക സംഘം ഭാരവാഹി എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്.
പീഡനം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
12:46 AM Sep 30, 2022 | Deepika.com