തൃശൂര്‍: ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയവര്ക്കുപോലും അന്ത്യകാലം അന്തസോടെയും അര്‍ഥപൂര്‍ണമായും കഴിയാന്‍ പറ്റുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമ്പോള്‍ ആശ്വാസം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാര പദ്ധതികള്‍ സാമൂഹ്യ പിന്തുണയോടെ നടപ്പാക്കാൻ പാലിയേറ്റീവ് കെയര്‍ നടത്തുന്ന ശില്പശാലകളുടെ ഭാഗമായി സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച മൂന്നാമത് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂറുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. ഷാജന്, നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ റോബ്സണ്, തൃശൂര്‍ ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് രാമകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ തൃശൂര്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് തോമസ് തോലത്ത് സ്വാഗതവും ഒല്ലൂര്‍ ലിങ്ക് സെന്റര്‍ ട്രഷറര്‍ ബാബു പാനികുളം നന്ദിയും പറഞ്ഞു.ജീവിതാന്ത്യ പരിചരണത്തെക്കുറിച്ച് ആല്‍ഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചലനശേഷി പരിമിതപ്പെട്ടവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം. സുര്‍ജിത്, ഡയാലിസിസ് ആവശ്യമുള്ളവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡയാലിസിസ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. ജോയ് തുടങ്ങിയവര്‍ സെഷനുകള്‍ നയിച്ചു.
മനുഷ്യജീവിതം അര്ത്ഥപൂര്ണമാക്കുന്നതില് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പങ്ക് അനുപമം: പി.കെ. ഡേവിസ് മാസ്റ്റര്‍
12:46 AM Sep 30, 2022 | Deepika.com