കണ്ടശാംകടവ്: തൃശൂർ വെസ്റ്റ് സബ്ജില്ല ശാസ്ത്രോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മുഖ്യ വേദിയായ കണ്ടശാംകടവ് എസ്എച്ച്എഫ് ഓഫ് മേരീസ് സിജിഎച്ച് എസിൽ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോണ്സണ് നിർവഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം വി.എൻ. സൂർജിത്ത്, തൃശൂർ വെസ്റ്റ് എഇഒ ബിജു പി.ജെ, അന്തിക്കാട് ബിപിഒ സിന്ധു , ടീച്ചേഴ് സ് ഫോറം കണ്‍വീനർ ജെയ്സണ്‍, വാർഡ് മെന്പർമാർ, വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, പിടിഎ, എംപിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വെസ്റ്റ് സബ്ജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ ഐടി മേളകൾ ഒക്ടോബർ 13, 14 തീയതികളിൽ കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സി ജി എച്ച് എസ്സ്, എസ്എച്ച് ഓഫ് മേരീസ് എൽപിഎസ്, പിജെഎം ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലായാണ് നടക്കുക.
തൃശൂർ വെസ്റ്റ് സബ്ജില്ലയിലെ 120 ഓളം വിദ്യാലയങ്ങളിൽ നിന്നു രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ശാസ്ത്ര ഉത്സവത്തിന്റെ നടത്തിപ്പിനായി മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ജോണ്സണ് ചെയർമാനായും ജില്ലാ പഞ്ചായത്തംഗം വി.എൻ.സുർജിത്ത് വർക്കിംഗ് ചെയർമാനായും എസ്എച്ച്എഫ് മേരീസ് സിജിഎച്ച്എസ് പ്രധാന അധ്യാപിക സി. ഐറിൻ ആന്റണി ജനറൽ കണ്‍വീനറായും വെസ്റ്റ് സബ്ജില്ല എഇഒ ബിജു പി.ജെ. ട്രഷറായും 101 അംഗ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
തൃശൂർ വെസ്റ്റ് സബ്ജില്ല ശാസ്ത്രോത്സവം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
12:46 AM Sep 30, 2022 | Deepika.com