തൃശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് മൊബൈൽഫോണും വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ചയാളെ ഈസ്റ്റ് പോലീസ് പിടികൂടി.
പഴയന്നൂർ സ്വദേശിയായ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. എസ്ഐ കെ. ഉമേഷിന്റെ നേതൃത്വത്തിൽ ശക്തൻ ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞഓഗസ്റ്റിലാണു കേസിനാസ്പദമായ സംഭവം.
പത്തനംതിട്ട സ്വദേശിയുടെ 16,000 രൂപയുടെ മൊബൈൽഫോണും 33,000 രൂപയും ലൈസൻസ്, ആധാർകാർഡ് എന്നിവയുമാണ് നഷ്ടപ്പെട്ടത്.
പ്രതി പഴയന്നൂർ, ആലത്തൂർ പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിലും ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്.
ഇൻസ്പെക്ടർ പി. ലാൽകുമാർ, സീനിയർ സിപിഒ സി.എം. ജോമോൻ, സിപിഒ പി. ഹരീഷ്, വി.ബി. ദീപക്, പി.എം. അഭി ബിലായ്, സുഹൈല്‍ ബാസിത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ബാഗ് മോഷണം: യുവാവ് പിടിയിൽ
12:46 AM Sep 30, 2022 | Deepika.com