തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിൽ അന്താരാഷ്ട്ര വൈദ്യുത വാഹന ദിനം പോർട്ടബിൾ സോളാർ ഇലക്ട്രിക് വാഹന ചാർജർ ഉദ്ഘാടനം ചെയ്ത് ആചരിച്ചു. ജേ്യാതിയിലെ ടാറ്റ ജ്യോതി ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ഇൻക്യൂബേഷൻ സെന്ററാണ് 700 വാട്ട് സോളാർ പാനൽ ഘടിപ്പിച്ച ചാർജർ വികസിപ്പിച്ചെടുത്തത്. സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് മാറ്റിസ്ഥാപിക്കാനാകുന്ന ചാർജർ ഇരു ചക്രവാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കാം.
സോളാർ ചാർജിംഗ് സ്റ്റേഷൻ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. ചാർജറിന്റെ സ്വിച്ച് ഓൺ കർമം അക്കാഡമിക് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണമ്പുഴ നിർവഹിച്ചു. എൻജിനീയർമാരായ ഡോ. ഷാജി ജെയിംസ്, കെ.ജെ. ജിനേഷ്, നവീൻ സാം, സി. സുമേഷ്, ഡോ. കൃഷ്ണനുണ്ണി, മജീന്ദ്രൻ എന്നിവരാണ് സംരംഭത്തിന്റെ ഉപജ്ഞാതാക്കൾ.
ജ്യോതിയിൽ അന്താരാഷ്ട്ര വൈദ്യുത വാഹനദിനം ആചരിച്ചു
12:46 AM Sep 30, 2022 | Deepika.com