ബൈ​ബി​ൾ സൊ​സൈ​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ

12:43 AM Sep 30, 2022 | Deepika.com
തൃ​ശൂ​ർ: ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഓ​ക്സി​ല​റി​യു​ടെ 66-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ തൃ​ശൂ​ർ ഓ​ൾ സെ​യ്ന്‍റ്സ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.
രാവി​ലെ 10.30ന് ​സി​എ​സ്ഐ കൊ​ച്ചി​ൻ മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. ബേ​ക്ക​ർ നൈ​നാ​ൻ ഫെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ക്സി​ല​റി പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് മാ​ർ അ​പ്രേം, റ​വ. ഡോ. ​ഉ​മ്മ​ൻ​ജോ​ർ​ജ്, റ​വ. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ് കോ​പ്പ, റ​വ. ഡോ. ​ഓ​സ്റ്റി​ൻ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള സ​ഭാ മേ​ല​ധ്യ​ക്ഷ​ൻ​മാ​ർ, വൈ​ദി​ക​ർ, ശു​ശ്രൂ​ഷ​ക​ർ, പാ​സ്റ്റ​ർ​മാ​ർ, അം​ഗ​ങ്ങ​ൾ, ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ റ​വ. ജോ​ണ്‍​സ​ൻ ഇ. ​ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 142 ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്ന് 500 പേ​ർ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​ച്ചേ​രും. 66-ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 66 പു​സ്ത​ക​ങ്ങ​ള​ട​ങ്ങി​യ സ​ത്യ​വേ​ദ​പു​സ്ത​ക​ത്തി​ന്‍റെ വി​ൽ​പ​ന​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​സി. ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ണ്‍ ഒ​ല്ലൂ​ക്കാ​ര​ൻ, സ്റ്റാ​ൻ​ലി പോ​ൾ, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ എ​ൽ​സ​ൻ പോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.