തൃശൂർ: തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ ഷട്ടിൽ കോർട്ട് നിർമിക്കാൻ ടി.എൻ. പ്രതാപൻ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചു. എംപിയുടെ അധ്യക്ഷതയിൽ ചേർന്ന എംപി ലാഡ് (ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്കീം) അവലോകന യോഗത്തിലാണ് തുക അനുവദിച്ചത്.
മണലൂർ പഞ്ചായത്തിലെ കണ്ടശാങ്കടവ് സൗഹൃദ തീരം ടൂറിസം പദ്ധതിക്ക് 25 ലക്ഷം രൂപ അധികം തുക അനുവദിച്ചു. കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ ഗവ. കോളജിൽ ഫുട്ബോൾ ഗ്രൗണ്ട് നിർമിക്കാൻ 20 ലക്ഷം രൂപയും അനുവദിച്ചു.
എംപി ഫണ്ടിൽനിന്ന് 645.78 ലക്ഷം രൂപയുടെ 36 പദ്ധതികൾക്കാണ് ഇതുവരെ ഭരണാനുമതി നൽകിയത്. അതിൽ ഒന്പത് പദ്ധതികൾ പൂർത്തീകരിച്ചു. 223.69 ലക്ഷം രൂപയാണ് വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ ഇൻഡോർ ഷട്ടിൽ കോർട്ടിന് ഒരു കോടി
12:43 AM Sep 30, 2022 | Deepika.com