തൃശൂർ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 സാംസ് കാരിക പ്രവർത്തകരുടെ സംഘം തൃശൂരിൽനിന്ന് ഗാന്ധിജിയുടെ നാട്ടിലേക്ക് സാംസ്കാരിക തീർഥയാത്ര സംഘടിപ്പിക്കുന്നു. മുൻമേയർ കെ. രാധാകൃഷ്ണൻ, ബാ ലകൃഷ്ണൻ അഞ്ചത്ത്, മുതിർ ന്ന മാധ്യമപ്രവർത്തകൻ ബാലകൃഷ്ണ്‍ കുന്നന്പത്ത്, അഴീക്കോട് വിചാരം ചെയർമാൻ കെ. രാജൻ, മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീ സർ ജയശ്രീ, വിവേകോദയം സ് കൂൾ മുൻ പ്രിൻസിപ്പൽ എൻ. രാജഗോപാൽ, ലില്ലി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
നാളെ രാത്രി തൃശൂരിൽനിന്ന് സംഘം പുറപ്പെട്ട് ഒന്‍പതിന് തിരിച്ചെത്തും. തൃശൂർ റെയിൽവേ സ്റ്റേ ഷനിൽ മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ്ചെയ്യും. ജയരാജ് വാര്യർ, വി.എസ്. ഗിരീശൻ, എം.സി. തൈക്കാട് തുടങ്ങിയവർ പങ്കെടുക്കും.
ഗാന്ധിജിയുടെ നാട്ടിലേക്ക് തൃശൂരിൽ നിന്ന് തീർഥയാത്ര
12:43 AM Sep 30, 2022 | Deepika.com