തൃശൂർ: ദേശീയ യുവ് ഉത്സവിന്റെ ജില്ലാതല മത്സരങ്ങൾ ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ്, കവിത രചന, പ്രസംഗം, മൊബൈല്‍ ഫോട്ടോഗ്രാഫി, നാടോടിസംഘ നൃത്തം, യുവജന സംവാദം ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. യുവജന കണ്‍വന്‍ഷനും നടന്നു.
ഫിഫ ഫുട്ബോൾ ലോക കപ്പിനോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയും മൈ റേഡിയോ 90 എഫ്എം സ്റ്റേഷനും ചേർന്ന് ജില്ലയിലെ 215 ക്ലബുകളെ ഉൾപ്പെടുത്തി ഇലവൻസ് ഫുട്ബോൾ മത്സരം ഒരുക്കുമെന്നും താത്പര്യമുള്ളവർക്ക് മൈ റേഡിയോ 90 എഫ്എം റേഡിയോ ജോക്കി ആകാനുള്ള അവസരം നൽകുമെന്നും എംപി പറഞ്ഞു.
കണ്ണോത്ത് ശ്രീമുരുക കലാക്ഷേത്രം കുറത്തിയാട്ടവും രാജീവ് വെങ്കിടങ്ങിന്റെ മയക്കുമരുന്നിനെതിരായ ബോധവത്കരണ ഓട്ടന്തുള്ളല് "ജാഗ്രത’യും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കായിക ഉപകരണ വിതരണ പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാതല യുവ് ഉത്സവ് നടത്തി
12:43 AM Sep 30, 2022 | Deepika.com