ചാലക്കുടി: ദേശീയ പാതയിൽ അടിപ്പാത നിർമാണം ആരംഭിച്ചതോടെ മാള ഭാഗത്തേക്ക് ഗതാഗതം തിരിച്ചു വിടുന്ന ഐടിഐ ക്വാർട്ടേഴ്സ് റോഡിൽ കുഴികൾ മൂലം യാത്ര ദുരിതമായി.
ബസ്സുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതു വഴി റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പോകുന്നത്.
കലാഭവൻ മണി പാർക്കിന്റെ ഗേറ്റിനു മുൻപിലുള്ള റോഡിൽ വലിയ കുഴികളാണ്. വാഹനങ്ങൾ കടന്നുപോകാൻ കുഴികളിൽ കല്ലുകൾ ഇട്ട് നിറച്ചിരിക്കയാണ്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്.
റോഡിന്റെ പകുതി ഭാഗം ടൈൽ വിരിച്ചിട്ടുണ്ട്. എന്നാൽ ബാക്കി ഭാഗമാണ് തകർന്നു കിടക്കുന്നത്.
ഐടിഐ ക്വാർട്ടേഴ്സ് റോഡിൽ കുഴികൾ; യാത്ര ദുരിതം
12:43 AM Sep 30, 2022 | Deepika.com