കൊടകര: ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന സന്ദേശവുമായി സഹൃദയ എൻജിനീയറിംഗ് കോളേജിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സഹൃദയ എക്സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. സഹൃദയ ഐ.ഇ.ഡി.സി. യും ബയോമെഡിക്കൽ അസോസിയേഷൻ ആയ എബ്സയും ചേർന്ന് ഹൃദയ ആരോഗ്യം സംബന്ധിച്ച വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ഡോ. പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള,ജോ. ഡയറക്ടർ ഡോ. സുധ ജോർജ് വളവി,ഐ.ഇ.ഡി.സി. കോർഡിനേറ്റർ പ്രൊഫ. ജിബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
"ജീവദ്യുതി’ രക്തദാന ക്യാന്പ് നടത്തി
മേലൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റേയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റേയും സംയുക്താഭിമുഖ്യത്തിൽ "ജീവദ്യുതി' രക്തദാന ക്യാന്പ് നടത്തി.
മേലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ ഉദ്ഘാടനം ചെയ്തു.തൃശൂർ ഐഎംഎ ബ്ലഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് വിക്ടോറിയ ഡേവിസ്,പി.ടി.എ പ്രസിഡന്റ് ലിൻസണ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ഹൃദയ സംരക്ഷണ സന്ദേശമുയർത്തി കൂട്ടയോട്ടവുമായി സഹൃദയ
12:39 AM Sep 30, 2022 | Deepika.com