ചാലക്കുടി: ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സനായി കോണ്ഗ്രസ് അംഗം ആലിസ് ഷിബു തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ സിപിഐ അംഗം ബിജി സദാനന്ദനായിരുന്നു എതിർ സ്ഥാനാർഥി. ആലീസ് ഷിബുവിന് 28 വോട്ടും ബിജി സദാനന്ദന് എട്ടു വോട്ടും ലഭിച്ചു.
ആലീസ് ഷിബുവിന്റെ പേര് വി.ഒ. പൈലപ്പൻ നിർദേശിക്കുകയും നിത പോൾ പിന്താങ്ങുകയും ചെയ്തു. ബിജി സദാനന്ദന്റെ പേർ ഷൈജ സുനിൽ നിർദേശിച്ചു. ബിന്ദു ശശികുമാർ പിന്താങ്ങി. യുഡിഎഫിലെ ധാരണയനുസരിച്ച് വൈസ് ചെയർ പേഴ്സണായിരുന്ന സിന്ധു ലോജു രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ആലീസ് ഷിബു മുൻ നഗരസഭ ചെയർപേഴ്സണും വൈസ് ചെയ്ർപേഴ്സണും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണും ആയിരുന്നിട്ടുണ്ട്. അഞ്ചാം തവണയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
നഗരസഭ 32-ാം വാർഡ് തച്ചുടപ്പറന്പിനെയാണ് പ്രതിനിധികരിക്കുന്നത്. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ ഭരണകക്ഷി പാർലമെന്ററി ലീഡർ ഷിബു വാലപ്പന്റെ ഭാര്യയുമാണ്. ചാലക്കുടി ഡിഎഫ്ഒ സന്പുദ മഞ്ജുദാർ വരണാധികാരിയായിരുന്നു.
അനുമോദനയോഗത്തിൽ നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സനായി ആലിസ് ഷിബു
12:39 AM Sep 30, 2022 | Deepika.com