എരുമപ്പെട്ടി: നടക്കാനിറങ്ങിയ സിപിഎം നേതാവ് ഓട്ടോറിക്ഷയിടിച്ച് മരിച്ചു. സിപിഎം കടങ്ങോട് ലോക്കൽ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനൻ (57) ആണ് മരിച്ചത്.
കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാവിലെ ആറോടെയാണ് അപകടം നടന്നത്. റോഡിലൂടെ നടക്കുകയായിരുന്ന മോഹനന്റെ പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടങ്ങോട് പഞ്ചായത്ത് മുൻ അംഗം കാഞ്ചനയാണ് ഭാര്യ.
സിപിഎം നേതാവ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു
10:51 PM Sep 29, 2022 | Deepika.com