പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടേയും പുതുതായി നിർമിച്ച വോളിബോൾ കോർട്ടിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സ്കൂൾ നവതിസ്മാരക ഓഡിറ്റോറിയത്തിൽ കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും.
ആർട്സ് ക്ലബിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിയ ശങ്കരത്തിൽ നടത്തും. സ്കൂൾ പിടിഎ പ്രസിഡന്റ് ഫാ. ബിജു തോമസ് പറന്തലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരിക്കും. സോഫ്റ്റ്ബോൾ ഇന്ത്യൻ ടീം അംഗവും പൂർവവിദ്യാർഥിയുമായ റിജു വി. റെജിയെ അനുമോദിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ പ്രസംഗിക്കും. എൻഎസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന "സഹപാഠിക്കൊരു ഭവനം' പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനവും നടക്കും.
ഉദ്ഘാടനത്തെത്തുടർന്നു വോളിബോൾ പ്രദർശനമത്സരം ഉണ്ടായിരിക്കുമെന്നു സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ അറിയിച്ചു.
കാതോലിക്കേറ്റ് എച്ച്എസ്എസ് ക്ലബുകളുടെയും കോർട്ടുകളുടെയും ഉദ്ഘാടനം ഇന്ന്
10:29 PM Sep 29, 2022 | Deepika.com