കോഴഞ്ചേരി: ലോക ഹൃദയദിനാചാരണത്തിന്റെ ഭാഗമായി കിംസ് ആശുപത്രി തിരുവനന്തപുരവും കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് നടത്തിയ ഹൃദയസംരക്ഷണ ബോധവത്കരണ പരിപാടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പൽ ഡോ. കെ. റോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കിംസ് ഹെല്‍ത്ത് സീനിയര്‍ എക്സിക്യൂട്ടീവ് സിറില്‍ സി. മാത്യു മുഖ്യപ്രഭാഷണം നടത്തി. എന്‍എസ് എസ് പ്രോഗാം ഓഫീസര്‍ ലാബി ചെറിയാന് പുന്നൂസ്, സൂസന് ജോര്‍ജ്, വോളണ്ടറി സെക്രട്ടറി ആരോണ്‍ സജി ജോര്‍ജ്, എം. നന്ദന എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണം നൽകും
അടൂർ: പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമര പ്രചരണ ജാഥയ്ക്ക് ഇന്നു പത്തനംതിട്ട ജില്ലയിൽ സ്വീകരണം നൽകും.
ഭൂമി, വീട്, മെച്ചപ്പെട്ട വിദ്യാഭ്യാസം, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഒക്ടോബർ മൂന്നിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർഥം പികെഎസ് സംസ്ഥാന സെക്രട്ടറി കെ. സോമനാഥ് ക്യാപ്റ്റനായ ജാഥയ്ക്ക് ജില്ലയിൽ ആറ് കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കുക.
രാവിലെ 9.30ന് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് ജാഥയെ സ്വീകരിക്കും. 10ന് തിരുവല്ല, 11ന് ആറന്മുള, 12ന് പന്തളം, മൂന്നിന് പത്തനംതിട്ട, 4.30ന് കൊടുമൺ, 5.30ന് അടൂർ കെഎസ്ആർടിസി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
ലോക ഹൃദയ ദിനാചാരണം
10:28 PM Sep 29, 2022 | Deepika.com