പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) അക്കാദമിക് കൗൺസിൽ, രാഷ്ട്രപിതാവിനോടുള്ള ആദരവും ദേശീയോദ്ഗ്രഥനവും വിദ്യാർഥികളിൽ വളർത്തുന്നതിനായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന "സ്വദേശ്' മെഗാ ക്വിസ് ഉപജില്ലാതല മത്സരങ്ങൾ രണ്ടിനു വിവിധ കേന്ദ്രങ്ങളിൽ നടക്കും.
മത്സര കേന്ദ്രങ്ങൾ: കോന്നി - ആർവിഎച്ച് എസ് എസ്, റാന്നി- സിഎംഎസ് എൽപിഎസ്, പഴവങ്ങാടി, പത്തനംതിട്ട - എസ്എൻവി യുപിഎസ്, കുമ്പഴ വടക്ക്, കോഴഞ്ചേരി ജിവിഎച്ച്എസ്എസ്, ആറൻമുള, അടൂർ-സെന്റ് മേരീസ് യു പി എസ്, പന്തളം - ജിയുപിഎസ്, ആറൻമുള - ജിഎൽപിഎസ്, കിടങ്ങന്നൂർ, വെണ്ണിക്കുളം - ജിഎൽപിഎസ്, തെളളിയൂർ, പുല്ലാട് - എംടി എൽപിഎസ്, ആനമല, മല്ലപ്പള്ളി - സിഎംഎസ് എൽപിഎസ്, തിരുവല്ല - ജിജിഎച്ച്എസ്.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് സ്കൂൾ മേധാവികളുടെ സാഷ്യപത്രവുമായി ക്വിസ് മത്സരത്തിൽ പങ്കെടുക്കാമെന്ന് അക്കാഡമിക് കൗൺസിൽ കൺവീനർ ജോസ് മത്തായി അറിയിച്ചു. ഫോൺ: 9447408744.
സ്വദേശി മെഗാക്വിസ് മത്സരം രണ്ടിന്
10:28 PM Sep 29, 2022 | Deepika.com