കോന്നി: തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
കോന്നി: ചന്ദനപ്പളളി - കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) ഇന്നും നാളെയും ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു.
ചന്ദനപ്പളളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍ കൂടിയും പൂങ്കാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വളളിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപമുളള റോഡില്‍ കൂടിയും പോകണമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
10:24 PM Sep 29, 2022 | Deepika.com